അരനൂറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ എണ്ണമറ്റ ആരാധകരെ അഭിനയ ശോഭ കൊണ്ട് സ്വന്തമാക്കിയ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് ...
അരനൂറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ എണ്ണമറ്റ ആരാധകരെ അഭിനയ ശോഭ കൊണ്ട് സ്വന്തമാക്കിയ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 72ാം പിറന്നാള്‍. സോഷ്യല്‍മീഡിയ ആശകള്‍കൊണ്ട് പൊതിയുകയാണ് പ്രയ താരത്തെ.
1951 സെപ്റ്റംബര്‍ 7 ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ ജനനം. ഇസ്മയില്‍- ഫാത്തിമ ദമ്പതികളുടെ മൂത്ത മകനായി ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്.
കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളര്‍ന്നത്. പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് ചൂണ്ടിക്കാണിക്കുന്ന തരത്തിലാണ് താരത്തിന്റെ ചിത്രങ്ങള്‍. പ്രായം 72 ആണെങ്കിലും ഇപ്പോഴും ട്രെന്‍ഡിനൊപ്പവും ഫാഷനൊപ്പവും വാഹന പ്രേമത്തിനൊപ്പവുമൊക്കെയാണ് പ്രിയതാരത്തിന്റെ യാത്ര.
Keywords: Mammootty, Birthda, Malayalam Movie
COMMENTS