Doctor and 2 nurses arrested delivery surgery case
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കേസിലെ ഒന്നാം പ്രതി മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ഡോ. സി.കെ രമേശന്‍, നഴ്‌സുമാരായ എം.രഹന, കെ.ജി മഞ്ജു എന്നിവരാണ് അറസ്റ്റിലായത്. ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന് ഇവര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നു.
ഇതേതുടര്‍ന്ന് ഏഴാം ദിവസമായ ഇന്ന് ഹാജരായ ഇവരെ വിശദമായി ചോദ്യംചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി കെ.കെ ഹര്‍ഷിനയുടെ വയറ്റില്‍ 2017 നവംബര്‍ 30 ന് മെഡിക്കല്‍ കോളേജില്‍ നടത്തിയ ശസ്ത്രക്രിയയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയതാണെന്നാണ് ഇപ്പോള്‍ പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
Keywords: Delivery surgery case, Arrest,
COMMENTS