തമിഴ് സൂപ്പര്‍ താരങ്ങളായ ധനുഷ്, വിശാല്‍, ചിമ്പു എന്നീ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ നാല് താരങ്ങള്‍ക്ക് തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന...
തമിഴ് സൂപ്പര്‍ താരങ്ങളായ ധനുഷ്, വിശാല്‍, ചിമ്പു എന്നീ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ നാല് താരങ്ങള്‍ക്ക് തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക്. നിര്‍മാതാവ് മൈക്കിള്‍ രായപ്പനുമായുള്ള തര്‍ക്കം അനിശ്ചിതമായി തുടരുന്നതിനെത്തുടര്‍ന്നാണു ചിമ്പുവിനു വിലക്കേര്‍പ്പെടുത്തിയത്. ചിമ്പുവിനെതിരെ ഒന്നിലേറെ പരാതികള്‍ ഉണ്ടായിരുന്നതായാണ് വിവരം.
നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായിരിക്കെ, യൂണിയന്റെ പണം കൈകാര്യം ചെയ്തതില്‍ വന്ന വീഴ്ചയുടെ പേരിലാണ് വിശാലിന് വിലക്ക്. 80 ശതമാനം ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ ഷൂട്ടിങ്ങിന് എത്താതിരുന്നതും നിര്‍മാതാവിന് നഷ്ടമുണ്ടാക്കിയതുമാണ് ധനുഷിനെതിരെയുള്ള നടപടിക്ക് കാരണം. നിര്‍മാതാവ് മതിയഴകന്‍ നല്കിയ പരാതിയിലാണ് നടന് അഥര്‍വയെയും വിലക്കിയത്.
COMMENTS