തിരുവനന്തപുരം: സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് സിബിഐ റിപ്പോട്ടിന്മേല്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയം ചര്‍ച്ചയ്ക്ക് ശേഷം നിയമസഭ...
അടിയന്തിര പ്രമേയ ചര്‍ച്ചകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷമാണ് സഭ പ്രമേയം തള്ളിയത്. ഉച്ചക്ക് ഒരുമണിക്കാണ് നിയമസഭയില്‍ അടിയന്തിരപ്രമേയത്തിന്മേല്‍ ചര്‍ച്ച ആരംഭിച്ചത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ച ദല്ലാളിനെ തന്റെ അരികില്‍ നിന്ന് ഇറക്കിവിട്ടിട്ടുണ്ടെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി. കേരള ഹൗസില്‍ താന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഒരിക്കല്‍ ഈ പറയുന്ന ദല്ലാള്‍ കടന്നുവന്നത്. അപ്പോള്‍ തന്നെ അയാളോട് ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്തു. അതാണ് വിജയന്‍. അതിവിടെ പറയാന്‍ വിജയന് മടിയില്ല. എന്നാല്‍ സതീശന്‍ അങ്ങനെ പറയുമെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
അധികാരത്തില്‍ വന്നതിന്റെ മൂന്നാം ദിവസമാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ താന്‍ പരാതി എഴുതി വാങ്ങിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍, 2016 ജൂലൈ 26നാണ് സോളാര്‍ സംബന്ധിച്ച ഈ പറയുന്ന പരാതി ലഭിച്ചിരിക്കുന്നത്. അത് അധികാരം ലഭിച്ചതിന്റെ മൂന്ന് മാസം കഴിഞ്ഞാണ്. ദല്ലാള്‍ വന്നെന്നും പരാതി എഴുതിച്ചെന്നുമെല്ലാമുള്ളത് പ്രതിപക്ഷത്തിന്റെ കഥ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിബിഐയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍, ഇല്ലാത്ത റിപ്പോര്‍ട്ടിനെ ഉണ്ടെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. രണ്ട് മണിക്കൂര്‍ 40 മിനിറ്റോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം അടിയന്തരപ്രമേയം തള്ളുന്നതായി സ്പീക്കര്‍ അറിയിച്ചു.
പ്രതിപക്ഷ നേതാക്കളില്‍ സണ്ണി ജോസഫ്, എന്‍. ഷംസുദ്ദീന്‍, കെ.കെ രമ എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു. ഭരണപക്ഷത്ത് നിന്ന് കെ.ടി ജലീലും എം. നൗഷാദും കെ.വി സുമേഷുമാണ് സംസാരിച്ചത്.
Keywords: Debate , Solar case, Oommen Chandy
COMMENTS