കറാച്ചി: പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പള്ളിയില്‍ ഉണ്ടായ ശക്തമായ ചാവേര്‍ സ്‌ഫോടനത്തില്‍ 52 പേര്‍ കൊല്ലപ്പെടുകയും 50 ഓളം പേര്‍ക്ക് പ...
മണിക്കൂറുകള്‍ക്കുള്ളില്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ഹംഗു നഗരത്തിലെ പള്ളിയിലുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
മസ്തുങ് ജില്ലയിലെ അല്‍ ഫലാഹ് റോഡിലെ മദീന മസ്ജിദിന് സമീപം ഈദ് മിലാദുന്‍ നബി ആഘോഷിക്കാന്‍ ആളുകള്‍ കൂട്ടംകൂടിയിരിക്കെയാണ് സ്ഫോടനമുണ്ടായതെന്ന് സിറ്റി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുഹമ്മദ് ജാവേദ് ലെഹ്രി പറഞ്ഞു. ഡെപ്യൂട്ടി സൂപ്രണ്ടിന്റെ (ഡിഎസ്പി) കാറിനു സമീപം ബോംബര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. റാലിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മസ്തുങ്ങിന്റെ ഡിഎസ്പി നവാസ് ഗിഷ്‌കോരിയെ മരിച്ച നിലയില്‍ കണ്ടെത്തി.
അഫ്ഗാനിസ്ഥാന്റെയും ഇറാന്റെയും അതിര്‍ത്തിയില്‍, പാകിസ്ഥാന്റെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാന്‍, തെഹ്രിക്-ഇ താലിബാന്‍ പാകിസ്ഥാന്‍, പാകിസ്ഥാന്‍ താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഭീകര ഗ്രൂപ്പുകളുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധിപേര്‍ ആശുപത്രിയിലേക്ക് പാഞ്ഞടുക്കുകയും ആശുപത്രികളില്‍ വന്‍ ജനത്തിരക്ക് അനുഭവപ്പെടുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്.
Keywords: Deadly Blast, Balochistan, Pakisthan
COMMENTS