CPM meeting about Karuvannur scam issue
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രശ്നപരിഹാരത്തിനായി എ.കെ.ജി സെന്ററില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്ത എം.കെ കണ്ണനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ ഇ.ഡിയുടെ ചോദ്യംചെയ്യലില്‍ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി എം.കെ കണ്ണന് സഹകരിച്ചിരുന്നില്ല. ചോദ്യംചെയ്യലിനു മുന്‍പായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ഇ.ഡി ഈ വിഷയത്തില്‍ അന്വേഷണം ശക്തമാക്കുന്ന സാഹചര്യത്തില്‍ എങ്ങനെയും വിഷയം ഒത്തുതീര്‍പ്പാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.
പാര്‍ട്ടില്‍ തന്നെ എതിര്‍പ്പുകള്‍ ഉയരുകയും ഉന്നത നേതാക്കളിലേക്കടക്കം അന്വേഷണം വരാനുള്ള സാധ്യതയും കൂടി കണക്കിലെടുത്താണ് യോഗം ചേര്‍ന്നിരിക്കുന്നത്.
പണം നഷ്ടപ്പെട്ടവര്‍ക്ക് കേരള ബാങ്കില്‍ നിന്ന് 50 കോടിയെടുത്ത് നല്‍കാനും തീരുമാനമായിട്ടുണ്ടെന്ന് എം.കെ കണ്ണന് തന്നെ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് ജനരോഷം തണുപ്പിച്ച് വരുന്ന ലോക്സഭാ ഇലക്ഷനു മുന്‍പ് പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് പാര്‍ട്ടിയെന്നാണ്.
Keywords: CPM, Meeting, Karuvannur fraud issue, ED
COMMENTS