തിരുവനന്തപുരം : സി.പി.എം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റിയും ചേരും. പുതുപ്പള്ളി തി...
തിരുവനന്തപുരം: സി.പി.എം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റിയും ചേരും. പുതുപ്പള്ളി തിരഞ്ഞെടുപ്പിലടക്കം തിരിച്ചടിയും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയവും മന്ത്രിസഭാ പുനസംഘടനയും നേരിട്ട ശേഷമുള്ള നേതൃയോഗമാണിത്.
സര്‍ക്കാരിന്റെ നേട്ടം പ്രചരിപ്പിക്കുന്നതിനായി ആവിഷ്‌കരിച്ച മണ്ഡല പര്യടന പരിപാടിയും കേരളീയം പരിപാടിയുമാണ് സെക്രട്ടേറിയേറ്റ് യോഗത്തിന്റെ അജണ്ട.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടന പരിപാടി ജനകീയ പരിപാടിയാക്കാനാണ് മുന്നണിയുടെ തീരുമാനം. ഇതില്‍ സി.പി.എമ്മിന്റെ നേതൃപരമായ പങ്ക് ചര്‍ച്ച ചെയ്യും.
Keywords: CPM, Leadership Meetings, Kerala


COMMENTS