CPM leader C.N Mohan's replay about Mathew Kuzhalnadan's legal notice
തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെട്ട അഭിഭാഷക സ്ഥാപനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍. അഭിഭാഷക സ്ഥാപനം കെ.എംഎന്‍.പിയുടെ വക്കീല്‍ നോട്ടീസിനുള്ള വിശദീകരണത്തിലാണ് സി.പി.എം നേതാവിന്റെ മലക്കംമറിച്ചില്‍. മാത്യു കുഴല്‍നാടന്റെ ഭൂമിയുടെ കാര്യം മാത്രമാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതെന്നാണ് വിശദീകരണത്തില്‍ പറയുന്നത്.
അതേസമയം വാര്‍ത്ത സമ്മേളനത്തില്‍ മോഹനന്‍ മാത്യു കുഴല്‍നാടന്റെ സ്ഥാപനത്തിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മാതു കുഴല്‍നാടന്‍ നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി ഉയര്‍ത്തിക്കൊണ്ടു വന്നതിനു പിന്നാലെയാണ് മോഹനന്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്.
കള്ളപ്പണം വെളുപ്പിക്കാനായി മാത്യു കുഴല്‍നാടന്‍ സ്ഥാപനത്തെ ഉപയോഗിച്ചു എന്നുവരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകും എന്ന മാത്യുവിന്റെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ മലക്കംമറിച്ചില്‍.
അതേസമയം അധിക്ഷേപിച്ച് കീഴ്‌പെടുത്താന്‍ ശ്രമിക്കുന്നത് സിപിഎം ശൈലിയാണെന്നും 2.5 കോടി ആവശ്യപ്പെട്ട വക്കീല്‍ നോട്ടീസിന് രഹസ്യമായി മറുപടി നല്‍കിപ്പോകാമെന്ന് കരുതേണ്ടെന്നും മാത്യു കുഴല്‍നാടന്‍ വിഷയത്തില്‍ പ്രതികരിച്ചു.
Keywords: Mathew Kuzhalnadan, C.N Mohan, legal notice, Replay
COMMENTS