കോട്ടയം: കോട്ടയം കുടയംപടിയില്‍ ബാങ്ക് വായ്പ തിരിച്ചടവു മുടങ്ങിയതിന്റെ പേരില്‍ ജീവനൊടുക്കിയ വ്യാപാരി കുടുംബത്തിന്റെ സംരക്ഷണം സി.പി.എം. ഏറ്റെട...
കോട്ടയം: കോട്ടയം കുടയംപടിയില്‍ ബാങ്ക് വായ്പ തിരിച്ചടവു മുടങ്ങിയതിന്റെ പേരില്‍ ജീവനൊടുക്കിയ വ്യാപാരി കുടുംബത്തിന്റെ സംരക്ഷണം സി.പി.എം. ഏറ്റെടുത്തു. ബഹുജന പങ്കാളിത്തത്തോടെ ബിനുവിന്റെ നിര്‍ധനരായ കുടുംബത്തിന് സ്ഥലം വാങ്ങി വീടൊരുക്കി നല്കാന് തീരുമാനമായി. കുട്ടികളുടെ പഠനചെലവും ഏറ്റെടുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന് പറഞ്ഞു.
ബിനുവിന്റെ കുടുംബം അനാഥമാകില്ലെന്നും ഏറ്റുമാനൂര്‍ മണ്ഡലത്തിന്റെ ജനപ്രതിനിധി കൂടിയായ മന്ത്രി വ്യക്തമാക്കി. അയ്മനം ചാമത്തറയിലെ സഹോദരന്റെ വീട്ടിലെത്തി ബിനുവിന്റെ ഭാര്യ ഷൈനിയേയും മക്കളായ നന്ദന, നന്ദിത എന്നിവരെയും മന്ത്രി വി എന്‍ വാസവന് ആശ്വസിപ്പിച്ചു.
അതേസമയം, ബിനുവിനെ കര്‍ണാടക ബാങ്ക് ജീവനക്കാരന് ഭീഷണിപ്പെടുത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പോലീസിനു കൈമാറി. പണം അടയ്ക്കാമെന്നു ബിനു പറഞ്ഞിട്ടും ബാങ്ക് ജീവനക്കാരന് മോശമായി സംസാരിച്ചു. ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബിനു പറഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്താലും കുഴപ്പമില്ലെന്നായിരുന്നു ബാങ്ക് ജീവനക്കാരന്റെ മറുപടി.
Keywords: Binu, Suicide, Kottayam, Cpm, V.N Vasavan
COMMENTS