ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം മുന്നണിയുടെ സാധ്യത തള്ളിക്കളഞ്ഞ് സിപിഐ. മൂന്നാ...
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം മുന്നണിയുടെ സാധ്യത തള്ളിക്കളഞ്ഞ് സിപിഐ. മൂന്നാം മുന്നണി ഉണ്ടാകില്ലെന്ന് സിപിഐയുടെ മുതിര്‍ന്ന നേതാവും എംപിയുമായ ബിനോയ് വിശ്വം പറഞ്ഞു.
2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയും പ്രതിപക്ഷ സഖ്യമായ ഇന്ത്യയും തമ്മിലാണ് മത്സരമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ ശൂന്യത നികത്താന്‍ ഐഎന്‍ഡിഐഎയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് അവകാശപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ ഒരു മൂന്നാം മുന്നണിയെ എഐഎംഐഎം തലവന്‍അസദുദ്ദീന്‍ ഒവൈസി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു നീക്കമില്ലെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്നും വ്യക്തമാക്കി.
Keywords: Bjp, Third front, Cpi, Election
COMMENTS