Court notice to E.P Jayarajan and P.K Sreemathy
തിരുവനന്തപുരം: എ.കെ.ജി സെന്ററിലെ പടക്കമേറ് വിഷയത്തില്‍ സി.പി.എം നേതാക്കളായ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും ജില്ലാ കോടതിയുടെ നോട്ടീസ്. സംഭവത്തില്‍ കലാപാഹ്വാനം നടത്തിയെന്ന പരാതിയിലാണ് നോട്ടീസ്. നേരത്തെ ഈ പരാതി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
തുടര്‍ന്ന് പരാതിക്കാരനായ നവാസ് ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതിയുടെ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
കേസ് അടുത്ത മാസം 28 ന് പരിഗണിക്കും. പരാതിക്കാരന്‍ നേരത്തെ കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
Keywords: District court, Notice, E.P Jayarajan, P.K Sreemathy


COMMENTS