Count down voice of ISRO N.Valarmathi passes away
ചെന്നൈ: ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞയും ഉപഗ്രഹ വിക്ഷേപണ കൗണ്ട് ഡൗണ്‍ ശബ്ദത്തിന്റെ ഉടമയുമായ എന്‍.വളര്‍മതി (64) അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.
രാജ്യത്തിന്റെ അഭിമാന വിക്ഷേപണമായ ചന്ദ്രയാന്‍ -3 യുടെ വരെ കൗണ്ട് ഡൗണ്‍ ശബ്ദം വളര്മതിയുടേതായിരുന്നു. അതായിരുന്നു അവരുടെ അവസാന കൗണ്ട് ഡൗണ്‍ പ്രഖ്യാപനവും. 1984 ല്‍ ഐ.എസ്.ആര്.ഒ യില്‍ ജോലിയില്‍ പ്രവേശിച്ച വളര്‍മതി നിരവധി സുപ്രധാന മിഷനുകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: N.Valarmathi, Count down voice, ISRO
COMMENTS