ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്ക് സമാപനമായി. അധ്യക്ഷ പദം ബ്രസീലിന് കൈമാറി ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ജി20യ...
ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്ക് സമാപനമായി. അധ്യക്ഷ പദം ബ്രസീലിന് കൈമാറി ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ജി20യിലെ തീരുമാനങ്ങള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നവംബറില്‍ ജി20 വിര്‍ച്വല്‍ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാര്‍ശ ചെയ്തു.
സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടായി.
രാവിലെ ലോക നേതാക്കള്‍ രാജ് ഘട്ട് സന്ദര്‍ശിച്ച് ഗാന്ധിജിയുടെ സ്മൃതി കുടീരത്തില്‍ ആദരമര്‍പ്പിച്ചു. ജി 20 വേദിയായ ഭാരത മണ്ഡപത്തില്‍ നേതാക്കള്‍ മരത്തൈ നട്ടു. ഇന്നലെ സംയുക്ത പ്രസ്താവന പുറത്തിറക്കിയ ജി 20 യോഗത്തില്‍ ആഫ്രിക്കന്‍ യൂണിയനും അംഗത്വം നല്കാന് തീരുമാനിച്ചിരുന്നു. ലോക നേതാക്കള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു വിളിച്ച അത്താഴ വിരുന്നിലും പങ്കെടുത്തു.
ജി 20 സംയുക്ത പ്രഖ്യാപനം ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മെച്ചപ്പെട്ട ഭാവിക്കായി ഒരുമിച്ചുള്ള പ്രതിജ്ഞ എന്നും പ്രധാനമന്ത്രി പറഞ്ഞു. ജി 20 അംഗങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
Keywords: G 20, Brazil
COMMENTS