തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ പ്രായപരിധി ഉയര്‍ത്തി. 25 ല്‍ നിന്നും 27 ലേക്കാണ് ഉയര്‍ത്തിയത്. കണ്‍സഷന്‍ പ്രായപരിധി...
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ പ്രായപരിധി ഉയര്‍ത്തി. 25 ല്‍ നിന്നും 27 ലേക്കാണ് ഉയര്‍ത്തിയത്.
കണ്‍സഷന്‍ പ്രായപരിധി 25 ആക്കികൊണ്ട് കെഎസ്ആര്‍ടിസി ഉത്തരവിറക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഗണിച്ചാണ് കെ.എസ്.ആര്‍.ടി.സി പ്രായപരിധി പുനര്‍ നിശ്ചയിച്ചത്.
ഇതു സംബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
COMMENTS