Cigarettes ban in UK
ലണ്ടന്‍: ബ്രിട്ടനില്‍ സിഗരറ്റ് നിരോധനം നടപ്പാക്കാനൊരുങ്ങി ഋഷി സുനക് സര്‍ക്കാര്‍. 2030 ഓടെ രാജ്യം പുകവലിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. അതിനായി പുകവലിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായി ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി.
ഇതിലൂടെ വരും തലമുറയെ പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതില്‍ നിന്നും വിലക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ബ്രിട്ടണില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി.
ന്യൂസിലന്‍ഡും കഴിഞ്ഞ വര്‍ഷം സമാനമായ ഉത്തരവിറക്കിയിരുന്നു. 2009 ജനുവരി ഒന്നിനു ശേഷം ജനിച്ച ആര്‍ക്കും സിഗരറ്റ് വില്‍ക്കരുതെന്ന് ന്യൂസിലന്‍ഡ് ഉത്തരവിറക്കിയിരുന്നു.
COMMENTS