തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം പുനരാരംഭിക്കുന്ന ഇന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ചോ...
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം പുനരാരംഭിക്കുന്ന ഇന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ചോദ്യോത്തര വേളക്ക് ശേഷം പത്തുമണിക്കാണ് നിയമസഭയിലെ സത്യപ്രതിജ്ഞ. ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കുടുംബാംഗങ്ങള്‍ക്കൊപ്പമാകും ചാണ്ടി ഉമ്മന്‍ സഭയിലേക്കെത്തുക. സഭയിലേക്ക് എത്തുന്നതിനു മുമ്പ് ഇന്നലെ അനുഗ്രഹം തേടി ചാണ്ടി ഉമ്മന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ കണ്ടിരുന്നു.
അതേസമയം, ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഡാലോചന അടക്കമുള്ള വിഷയങ്ങള്‍ ആളിക്കത്തിക്കാനാണ് പ്രതിപക്ഷ നീക്കം. പുതുപ്പള്ളിയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മന്‍ രാവിലെ പത്തിനു സത്യപ്രതിജ്ഞ ചെയ്യും. നിയമസഭ തല്ലിത്തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ പ്രതികളാക്കുന്നതും കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പും പ്രതിപക്ഷം വിഷയമാക്കും.
Keywords: Chandy Oommen, Oath , MLA
COMMENTS