Chandy Oommen to take oath as Puthuppally MLA
തിരുവനന്തപുരം: പുതുപ്പള്ളി എം.എല്‍.എ ആയി ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ 10.30യോടെയാണ് ചാണ്ടി ഉമ്മന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. പി.സി വിഷ്ണുനാഥ് എം.എല്‍.എയ്ക്കൊപ്പമാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലെത്തിയത്.
പ്രതിപക്ഷം ചാണ്ടി ഉമ്മനെ ഡെസ്കിലടിച്ച് സ്വാഗതം ചെയ്തു. പ്രതിപക്ഷ നേതാവിനെയും മുക്യമന്ത്രിയെയും കൈകൂപ്പി അഭിസംബോധന ചെയ്ത ശേഷമായിരുന്നു ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
Keywords: Chandy Oommen, Oath, Puthuppally
COMMENTS