വിക്ഷേപണ ദിവസം മുതല്‍ സോഫ്റ്റ് ലാന്‍ഡിംഗ് വരെയും പിന്നീടിങ്ങോട്ട് പലതരം ചിത്രങ്ങളിലൂടെയും കണ്ടെത്തലുകളിലൂടെയും ചന്ദ്രയാന്‍ മൂന്നിനെ ശാസ്ത്രല...
വിക്ഷേപണ ദിവസം മുതല്‍ സോഫ്റ്റ് ലാന്‍ഡിംഗ് വരെയും പിന്നീടിങ്ങോട്ട് പലതരം ചിത്രങ്ങളിലൂടെയും കണ്ടെത്തലുകളിലൂടെയും ചന്ദ്രയാന്‍ മൂന്നിനെ ശാസ്ത്രലോകം പിന്തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അവ്യക്തമായ ഒരു ചിത്രം പോലും ലക്ഷക്കണക്കിന് ആളുകളെയാണ് സന്തോഷിപ്പിക്കുന്നത്.
ഇപ്പോഴിതാ ചന്ദ്രനില്‍ ചില പ്രകമ്പനങ്ങള്‍ ഉണ്ടാകുന്നതായി ചന്ദ്രയാന്‍ മൂന്നിന്റെ കണ്ടെത്തല്‍. ലാന്‍ഡറിലെ ഇല്‍സ എന്ന ഉപകരണമാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. പ്രതിഭാസത്തിന്റെ കാരണം വ്യക്തമല്ല. ആഗസ്റ്റ് 26 നാണ് ചന്ദ്രയാന്‍ മൂന്നിലെ ഇല്‍സ എന്ന ഉപകരണം ചന്ദ്രനിലെ പ്രകമ്പനം രേഖപ്പെടുത്തിയത്.
അത്സമയം, റോവറിലെ രണ്ടാമത്തെ പേ ലോഡായ ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ് റേ സ്‌പെക്ട്രോമീറ്റര്‍ ചന്ദ്രോപരിതലത്തിലെ സള്‍ഫര്‍ സാന്നിധ്യം ഉറപ്പിച്ചു. റോവറിലെ തന്നെ ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക് ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പ് എന്ന ഉപകരണം രണ്ട് ദിവസം മുമ്പ് മൂലക സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ചന്ദ്രനിലെ സള്‍ഫറിന്റെ ഉത്ഭവം എങ്ങനെയെന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കിട്ടേണ്ടത്. ലാന്‍ഡറിലെ പ്രധാന പേ ലോഡുകളില്‍ ഒന്നായ രംഭയില്‍ നിന്നുള്ള വിവരങ്ങളും ഇസ്രൊ ഇന്ന് പുറത്തുവിട്ടിരുന്നു. ചന്ദ്രനിലെ പ്ലാസ്മ സാന്നിധ്യം പഠിക്കാനുള്ള ഉപകരണമാണ് ഇത്. ചന്ദ്രനില്‍ പ്ലാസ്മ സാന്നിധ്യം കുറവാണെന്നാണ് രംഭയുടെ കണ്ടെത്തല്‍.
Keywords: Chandrayaan 3, Moon, Discovery
COMMENTS