കോട്ടയം: ഇന്നലെ നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് വൈകിപ്പിക്കാന്‍ സംഘടിത ശ്രമം നടന്നതായി സംശയമുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ച...
കോട്ടയം: ഇന്നലെ നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് വൈകിപ്പിക്കാന്‍ സംഘടിത ശ്രമം നടന്നതായി സംശയമുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. ഇന്നലെ പലര്‍ക്കും വോട്ട് ചെയ്യാനാകാതെ മടങ്ങേണ്ടി വന്നു. പോളിംഗിനിടയിലെ സാങ്കേതികത്വ പ്രശ്‌നം പറഞ്ഞിട്ട് കാര്യമില്ലെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തനിക്കും കുടുംബത്തിനും എതിരെ നടത്തിയ വ്യക്തിഹത്യ അടക്കമുള്ള കാര്യങ്ങളില്‍ വിഷമം ഇല്ലെന്നും സോളാര്‍ വിഷയത്തിലടക്കം പിതാവിനെതിരെയും കുടുംബത്തിനെതിരെയും കള്ളക്കഥകള്‍ ഒരുപാട് പ്രചരിപ്പിച്ചുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സഹോദരിയെ പോലും വെറുതെ വിട്ടില്ല. എന്നാല്‍ എത്ര നാളുകള്‍ കഴിഞ്ഞാലും സത്യം മാത്രമേ വിജയിക്കൂവെന്നും ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Keywords: Chandy Oommen, Putthupally


COMMENTS