കോഴിക്കോട് : ജില്ലയിലെ നിപ്പ ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധസംഘം ഇന്ന് മുതല്‍ പഠനം നടത്തും. സംസ്ഥാന മൃഗസംരക്ഷണ വ...
കോഴിക്കോട് : ജില്ലയിലെ നിപ്പ ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധസംഘം ഇന്ന് മുതല്‍ പഠനം നടത്തും.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസില്‍ നിന്നും കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള ഡോക്ടര്‍മാരും കേന്ദ്ര സംഘത്തോടൊപ്പം ചേരും.
അതേസമയം, നിപ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ട 61 പേരുടെ ഫലവും നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിലൊരാള്‍ രണ്ടാമത് മരിച്ച ഹാരിസിന്റെ സമ്പര്‍ക്ക ലിസ്റ്റില്‍ ഉണ്ടായിരുന്ന ആളാണ്.
കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തിയതായും, കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘത്തിന് തൃപ്തിയുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
കൂടാതെ, മൃഗസംരക്ഷണ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിപ കണ്‍ട്രോള്‍ റൂമിലേക്ക് വവ്വാലുകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി എട്ടു കോളുകളാണ് വന്നതെന്നും കോര്‍ഡിനേറ്റര്‍ അറിയിച്ചു.
Keywords: Nipah, Kozhikode, Central Team,Veena George
COMMENTS