CAG report in Niyamasabha
തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി ചുമത്തലലിലും ഈടാക്കലിലും പിഴവെന്ന് റവന്യൂ വിഭാഗം സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍.
അര്‍ഹതയില്ലാത്തവര്‍ക്കും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കിയതായും നികുതി ചുമത്തലിലും ഈടാക്കലിലും പിഴവുകള്‍ ഉണ്ടായതായും ആര്‍.ടി.ഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്താതെ പോയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഡാറ്റാ ബേസിലെ അടിസ്ഥാന രേഖകള്‍ പരിശോധിക്കാത്തതാണ് നികുതി നഷ്ടം വരുത്തിയത്. ബാര്‍ ലൈസന്‍സ് അനധികൃതമായി കൈമാറ്റം അനുവദിച്ചത് മൂലം 2.17 കോടി രൂപ നഷ്ടം സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍.ടി.ഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്താതെ പോയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Keywords: CAG report, Niyamasabha, Tax, Collection
COMMENTS