Waheeda Rehman honoured with Dadasaheb phalke award
ന്യൂഡല്‍ഹി: ഇന്ത്യയിലെ പരമോന്നത സിനിമാ അവാര്‍ഡായ ദാദാ സാബിബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കി ബോളിവുഡ് നടി വഹീദ റഹ്മാന്‍. കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറാണ് ഈ വിവരമറിയിച്ചത്.
1955 ല്‍ പുറത്തിറങ്ങിയ രോജുലു മാരാ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് വഹീദ റഹ്മാന്‍ അഭിനയരംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ മികച്ച നടിയയായി തിളങ്ങി. നിരവധി പുരസ്‌കാരങ്ങളും അവരെ തേടിയെത്തിയിട്ടുണ്ട്.
1972 ല്‍ പത്മശ്രീയും 2011 ല്‍ പദ്മഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്. രണ്ടു തവണ ഫിലിം ഫെയര്‍ പുരസ്‌കാരത്തിനും അവര്‍ അര്‍ഹയായിട്ടുണ്ട്. ഗൈഡ്, സാഹിബ് ബീബി ഓര്‍ ഗുലാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് ഏറെ പ്രശംസ നേടിയിട്ടുള്ള നടിയാണ് വഹീദ റഹ്മാന്‍.
Keywords: Waheeda Rehman, Dadasaheb Phalke award
COMMENTS