ഭാവനയെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ഹണ്ടിന്റെ ട്രെയിലര്‍ എത്തി. മെഡിക്കല്‍ ക്യാംപസ് പശ്ചാത്...
ഭാവനയെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ഹണ്ടിന്റെ ട്രെയിലര്‍ എത്തി. മെഡിക്കല്‍ ക്യാംപസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. അത്യന്തം സസ്‌പെന്‍സ് നിലനിര്‍ത്തി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ അതിഥി രവി, രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, അനു മോഹന്‍, ചന്തു നാഥ്, രണ്‍ജി പണിക്കര്‍, ഡെയ്ന്‍ ഡേവിഡ്, നന്ദു, വിജയകുമാര്‍, ജി.സുരേഷ് കുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായര്‍, സോനു എന്നിവരും പ്രധാന താരങ്ങളാണ്.
നിഖില്‍ ആന്റണിയുടേതാണ് തിരക്കഥ. ഗാനങ്ങള്‍ സന്തോഷ് വര്‍മ്മ, ഹരി നാരായണന്‍. സംഗീതം കൈലാസ് മേനോന്‍. ഛായാഗ്രഹണം ജാക്‌സണ്‍ ജോണ്‍സണ്‍. എഡിറ്റിങ് അജാസ് മുഹമ്മദ്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
Keywords: Bhavana, Horror film, 'Hunt', Ttrailer
COMMENTS