തിരുവനന്തപുരം: പുതുപ്പള്ളി നിയമസഭാ നിയോജമകമണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിവസം ഏതെങ്കിലും തരത്തിലുള്ള എക്സിറ്റ് പോളുകള്‍ പ്രസിദ...
തിരുവനന്തപുരം: പുതുപ്പള്ളി നിയമസഭാ നിയോജമകമണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിവസം ഏതെങ്കിലും തരത്തിലുള്ള എക്സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കുന്നത് നിരോധിച്ച് തെരഞ്ഞെടുപ്പു കമ്മിഷന്‍.
വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബര്‍ അഞ്ചിന് രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ഏഴുമണി വരെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലോ മറ്റേതെങ്കിലും രീതിയിലോ എക്സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പുള്ള സമയത്ത് ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വോട്ടെടുപ്പോ മറ്റേതെങ്കിലും വോട്ടെടുപ്പ് സര്‍വേയോ പ്രദര്‍ശിപ്പിക്കുന്നതും ജനപ്രാതിനിധ്യനിയമത്തിലെ 126(1)(ബി) വകുപ്പു പ്രകാരം തെരഞ്ഞെടുപ്പു കമ്മിഷന്‍ വിലക്കിയിട്ടുണ്ട്.
Keywords: Ban, Puthupally exit poll, Elecion Commission

							    
							    
							    
							    
COMMENTS