മാഞ്ചോല: അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങി. ഇന്നലെ രാവിലെ തമിഴ്‌നാട് മേഖലയിലെ മാഞ്ചോലയിലെ എസ്റ്റേറ്റിലെത്തിയതായി അധികൃതര്‍ സ്ഥിതീ...
മാഞ്ചോല: അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങി. ഇന്നലെ രാവിലെ തമിഴ്‌നാട് മേഖലയിലെ മാഞ്ചോലയിലെ എസ്റ്റേറ്റിലെത്തിയതായി അധികൃതര്‍ സ്ഥിതീകരിച്ചിട്ടുണ്ട്. രണ്ടായിരത്തോളം തൊഴിലാളികളുള്ള മേഖലയാണിത്. ആനയെ തുറന്നുവിട്ട സ്ഥലത്തുനിന്ന് 25 കിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്പന്‍ ഇപ്പോള്‍. കഴിഞ്ഞ ഒരാഴ്ചയായാണ് ആന ഇത്രയും ദൂരം സഞ്ചരിച്ചത്. ഇന്നലെ രാത്രി മാത്രം ആന 19 കിലോമീറ്റര്‍ നടന്നതായാണ് റിപ്പോര്‍ട്ട്. എങ്കിലും ആനയ്ക്ക് കേരളത്തിലേക്ക് വരാന്‍ കഴിയില്ലെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു.
Keywords: Arikomban, TamilNadu, Kerala
COMMENTS