ആവേശം കൊള്ളിക്കുന്ന ഫാന്റസി ആക്ഷന്‍ ചിത്രമായ 'അക്വാമാന്‍ ആന്‍ഡ് ദി ലോസ്റ്റ് കിംഗ്ഡം' നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ...
ആവേശം കൊള്ളിക്കുന്ന ഫാന്റസി ആക്ഷന്‍ ചിത്രമായ 'അക്വാമാന്‍ ആന്‍ഡ് ദി ലോസ്റ്റ് കിംഗ്ഡം' നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറക്കി. 'ഒരു രാജാവ് നമ്മെയെല്ലാം നയിക്കും', അക്വാമാന്‍ ആന്‍ഡ് ദി ലോസ്റ്റ് കിംഗ്ഡത്തിന്റെ ട്രെയിലര്‍ ഇതാ- എന്നാണ് അണിയറക്കാര്‍ ട്രെയിലറിനൊപ്പം എഴുതിയത്. ഡിസംബര്‍ 21ന് തീയറ്റര്‍ റിലീസായാണ് ചിത്രം എത്തുക. ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായാണ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്.
ജെയിംസ് വാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജേസണ്‍ മോമോവ, പാട്രിക് വില്‍സണ്‍, ആംബര്‍ ഹേര്‍ഡ്, യഹ്യ അബ്ദുള്‍-മതീന്‍ II, നിക്കോള്‍ കിഡ്മാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ 'അക്വാമാന്‍' എന്ന ആക്ഷന്‍ ചിത്രത്തിന്റെ തുടര്‍ച്ചയാണ് ചിത്രം.
ഡിസി സ്റ്റുഡിയോസ്, അറ്റോമിക് മോണ്‍സ്റ്റര്‍, വാര്‍ണര്‍ ബ്രോസ് എന്നിവയുടെ ബാനറില്‍ ജയിംസ് വാനും പീറ്റര്‍ സ്ഫ്വാനും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. 205 മില്യണ്‍ ഡോളറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Keywords: 'Aquaman and the Lost Kingdom', December, Movie
COMMENTS