കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷന്റെ അറസ്റ്റിനു പിന്നാലെ ബാങ്ക് അക്കൗണ്ടന്റ് സി.കെ ജില...
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷന്റെ അറസ്റ്റിനു പിന്നാലെ ബാങ്ക് അക്കൗണ്ടന്റ് സി.കെ ജില്‍സിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. നേരത്തെ ക്രൈം ബ്രാഞ്ചും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സി.പി.ഐ.എം നേതാവുമായ പി.ആര്‍ അരവിന്ദാക്ഷനെ ഇന്ന് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. തൃശ്ശൂരില്‍ നിന്നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന എ.സി മൊയ്തീന്‍ എംഎല്‍എയുടെ അടുത്ത സുഹൃത്താണ് പി.ആര്‍ അരവിന്ദാക്ഷന്‍.
ചോദ്യം ചെയ്ത് വിട്ടയച്ച ഇ.ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് അരവിന്ദാക്ഷന്‍ പറഞ്ഞിരുന്നു. ഇപി ജയരാജന്റെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നാണ് അരവിന്ദാക്ഷന്‍ ആരോപിച്ചത്.
Keywords: Bank, Karuvannur, Arrest
COMMENTS