ന്യൂഡല്‍ഹി: കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് ശേഷം ഇന്ത്യ-കാനഡ ബന്ധം ഏറ്റവും വഷളായ അവസ്ഥയിലാണ്. ഇതിന...
ന്യൂഡല്‍ഹി: കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് ശേഷം ഇന്ത്യ-കാനഡ ബന്ധം ഏറ്റവും വഷളായ അവസ്ഥയിലാണ്. ഇതിനിടെ, പഞ്ചാബിലെ ഭീകരവാദത്തെ തുരത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഖാലിസ്ഥാന്‍ ഭീകരരുടെ പുതിയ പട്ടിക തയാറാക്കി. ഇപ്പോള്‍ അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ക്ക് തടയിടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
വിദേശത്തിരുന്ന് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുന്ന നിരവധി പേര്‍ ഈ പട്ടികയിലുണ്ട്. എസ്എഫ്‌ജെ തലവന്‍ ഗുര്‍പത്വന്ത് സിംഗ് പന്നുവിന്റെ സ്വത്ത് കണ്ടുകെട്ടിയതിന് പിന്നാലെയാണ് ഒളിവില്‍ കഴിയുന്ന ഖലിസ്ഥാനി ഭീകരരുടെ പുതിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ബ്രിട്ടന്‍, അമേരിക്ക, കാനഡ, ദുബായ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ താമസിക്കുന്ന ഖലിസ്ഥാനികളുടെ എല്ലാ സ്വത്തുക്കളും ഇന്ത്യയില്‍ കണ്ടുകെട്ടുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. യുഎപിഎയുടെ സെക്ഷന്‍ 33(5) പ്രകാരം ഈ സ്വത്തുക്കള്‍ കണ്ടുകെട്ടും.
Key words: Khalistan Terrorists, India ,NIA
COMMENTS