AIADMK is against NDA in Tamil nadu
ചെന്നൈ: തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് തിരിച്ചടി. ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് മുഖ്യപ്രതിപക്ഷ കക്ഷി അണ്ണാ ഡി.എം.കെ വ്യക്തമാക്കി. അതേസമയം തിരഞ്ഞെടുപ്പ് വരുമ്പോള്‍ സഖ്യം ആവശ്യമാണോയെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും അണ്ണാ ഡി.എം.കെ നേതാവും മുന്‍ മന്ത്രിയുമായ ഡി.ജയകുമാര്‍ വ്യക്തമാക്കി.
കടുത്ത വാക്‌പോരിനൊടുവിലാണ് തീരുമാനം. മുന്‍ മുഖ്യമന്ത്രി സി.എന്‍ അണ്ണാദുരൈയെക്കുറിച്ചുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ പരാമര്‍ശമാണ് അണ്ണാ ഡി.എം.കെയെ ഇങ്ങനെയൊരു കടുത്ത തീരുമാനത്തിലെത്താന്‍ പ്രേരിപ്പിച്ചത്. അതേസമയം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പളനിസാമി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: Tamil nadu, AIADMK, NDA
COMMENTS