തിരുവനന്തപുരം: എ.ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ...
മാത്രമല്ല, ഗതാഗതനിയമങ്ങള്‍ തെറ്റിച്ചാല്‍ പിഴ ഈടാക്കാനുള്ള ടാര്‍ഗറ്റ് നല്‍കുന്നത് സര്‍ക്കാരിന് പണം ലഭിക്കാനല്ലെന്നും ജനങ്ങളുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ്, റോഡ് സേഫ്റ്റി ക്ലബ്ബ്, ഫസ്റ്റ് എയ്ഡ് എന്നിവയുടെ സഹകരണത്തോടെ എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നടത്തിയ റോഡ് സുരക്ഷാ ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരണത്തേക്കാള്‍ ഭീകരമായ അവസ്ഥ നട്ടെല്ലിനും മറ്റും ക്ഷതമേറ്റ് കിടപ്പിലാക്കുന്നതാണ്. അവരെ പരിചരിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് അവര്‍ക്ക് മാനസിക പിന്തുണ നല്‍കാനായിരിക്കും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കി റോഡ് അപകടങ്ങള്‍ പരമാവധി കുറക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Keywords: AI camera, Helmet, Transport Commissioner
COMMENTS