തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയ കത്തിന്റെ പേരിലാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയ പോരാട്ടങ്ങള്‍ മുറുകുന...
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയ കത്തിന്റെ പേരിലാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയ പോരാട്ടങ്ങള്‍ മുറുകുന്നത്. കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തതാണെന്നും പിന്നില്‍ ഗണേഷ് കുമാറാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ അത്തരത്തിലൊരു കത്ത് പരാതിക്കാരി എഴുതിയിട്ടില്ലെന്ന് അവരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍.
ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ശരണ്യ മനോജാണ് ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ. മാണിയുടെയും പേരെഴുതിയ കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പരാതിക്കാരി വാര്‍ത്താ സമ്മേളനം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
പരാതിക്കാരി പത്തനംതിട്ട ജയിലില്‍ നിന്നും കോടതിയില്‍ നല്‍കാന്‍ ഏല്‍പ്പിച്ചത് ഒരു ഡ്രാഫ്റ്റാണ്. ആ ഡ്രാഫ്റ്റുമായി പുറത്തിറങ്ങിയപ്പോള്‍ ശരണ്യ മനോജ്, ബാലകൃഷ്ണ പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയി. വഴി മധ്യേ ശരണ്യ മനോജാണ് ഉമ്മന്‍ചാണ്ടിയുടെയും ജോസ് കെ. മാണിയുടെയും പേരെഴുതി ചേര്‍ത്തത്.
ഗണേഷ് കുമാറിന് മന്ത്രിയാവാന്‍ കഴിഞ്ഞില്ല, അതിനാല്‍ മുഖ്യനെ താഴെയിറക്കണമെന്ന് ശരണ്യ മനോജ് തന്നോട് പറഞ്ഞുവെന്നും ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തി.
ശരണ്യ മനോജും പ്രദീപുമാണ് ഗൂഢാലോചനയിലെ മുഖ്യകണ്ണിയെന്നും അദ്ദേഹം പറഞ്ഞു. സി.ഡി ഉള്‍പ്പെടെ പല തെളിവുകളും തന്റെ കൈയിലുണ്ടെന്നും ആ തെളിവ് ലഭിക്കാന്‍ പലരും സമീപ്പിച്ചിരുന്നെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.
എനിക്ക് ഗണേഷ് കുമാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം വരെ വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കാരിക്ക് വേണ്ടി വക്കീല്‍ ഫീസ് തന്നിരുന്നത് ഗണേഷിന്റെ പി എയാണെന്നും ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തി.
Keywords: Feni Balakrishnan, Solar Scam
 

 
							     
							     
							     
							    
 
 
 
 
 
COMMENTS