ന്യൂഡല്‍ഹി: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍ വണിന്റെ ആദ്യഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ ...
ന്യൂഡല്‍ഹി: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍ വണിന്റെ ആദ്യഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ നാളെയാണ്.
ഉപഗ്രഹം മികച്ച രിതിയില്‍ പ്രവര്‍ത്തിക്കുന്നു, ബംഗളൂരുവിലെ ഐസ്ടിആര്എല്ല് നിന്ന് ആദ്യത്തെ ഭൗമണപദ ഉയര്‍ത്തല്‍ വിജയകരമായി നടത്തി. 245km x 22459 km ആണ് പുതിയ ഭ്രമണപഥത്തിലെത്തിയത്. അടുത്ത ഭ്രമണപദം ഇയര്ത്തല് 2023 സെപ്റ്റംബര്‍ 5-ന് ഏകദേശം 03:00 മണിക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു- എന്ന് ഐഎസ്ആര്‍ഒ എക്സിലെ അപ്ഡേറ്റില്‍ പറഞ്ഞു,
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ശനിയാഴ്ചയാണ് ആദിത്യ എല്‍1 ലോഞ്ച് ചെയ്തത്. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍നിന്നാണ് പേടകം സൂര്യനെ നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിക്കുക. സൂര്യന്റേയും ഭൂമിയുടേയും ഗുരുത്വാകര്‍ഷണ പരിധിയില്‍പെടാത്ത മേഖലയാണിത്. തടസ്സങ്ങളില്ലാതെ 24 മണിക്കൂറും ഇവിടെനിന്ന് സൂര്യനെ നിരീക്ഷിക്കാന്‍ കഴിയും.
ഇന്ത്യയുടെ ആദ്യത്തെ സൗര നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച് സൂര്യന്റെ ബാഹ്യ അന്തരീക്ഷം പഠിക്കാനാണ് ദൗത്യം ലക്ഷ്യമിടുന്നത്. നാലുമാസം നീളുന്ന യാത്രയ്ക്കൊടുവില്‍ ജനുവരി ആദ്യവാരമാണ് പേടകം ലക്ഷ്യത്തിലെത്തുക. വിശ്വസ്ത റോക്കറ്റായ പിഎസ്എല്‍വി സി 57 ആണ് പേടകത്തെ ഭൂഭ്രമണപഥത്തിലെത്തിച്ചത്.
COMMENTS