Kushi cinema success celebration
വിശാഖപട്ടണം: തെലുങ്ക് ചിത്രം ഖുഷിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ആരാധകര്‍ക്ക് ഒരു കോടി രൂപയുടെ സ്‌നേഹസമ്മാനവുമായി നടന്‍ വിജയ് ദേവരകൊണ്ട. സിനിമയില്‍ നിന്നും തനിക്ക് ലഭിച്ച പ്രതിഫലത്തില്‍ നിന്നും ഒരു ലക്ഷം രൂപ വീതം 100 കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് താരം അറിയിച്ചു. വിജയ് ദേവരകൊണ്ടയും നടി സാമന്ത ഒന്നിച്ച് സൂപ്പര്‍ഹിറ്റായ സിനിമയാണ് ഖുഷി.
വിശാഖപട്ടണത്ത് ഒരു പരിപാടിക്കിടെയാണ് നടന്‍ പ്രഖ്യാപനം നടത്തിയത്. നടന്റെ ഈ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്. നേരത്തെയും തന്റെ സിനിമകളുടെ വിജയാഘോഷത്തിന്റെ ഭാഗമായി ആരാധകര്‍ക്ക് സമ്മാനങ്ങളും വിനോദയാത്രകളും താരം സംഘടിപ്പിക്കാറുണ്ട്.
Keywords: Actor Vijay Deverakonda, Kushi, Success celebration, 1 Crore

							    
							    
							    
							    
COMMENTS