Actor Prakash Raj take legal action against a YouTube channel
ബംഗളൂരു: നടന്‍ പ്രകാശ് രാജിന്റെ പരാതിയില്‍ കന്നഡ യൂട്യൂബ് ചാനലിനെതിരെ പൊലീസ് കേസ്. തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രിയുടെ മകനും നടനുമായ ഉദയനിധി സ്റ്റാലിന്‍ നടത്തിയ സനാതനധര്‍മ്മത്തിനെതിരായ പരാമര്‍ശത്തെ പ്രകാശ് രാജ് അനുകൂലിച്ചിരുന്നു.
ഇതിനെതിരെ ടി.വി വിക്രമയില്‍ തുടര്‍ച്ചയായി പരിപാടികള്‍ വന്നിരുന്നു. ഇതേതുടര്‍ന്ന് തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നെന്നും ഭീഷണി മുഴക്കുന്നെന്നും കാട്ടി പ്രകാശ് രാജ് ബംഗളൂരു അശോക് നഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Prakash Raj, Legal action, YouTube channel
COMMENTS