Actor Ashok Selvan and actress Keerthi Pandian got married
ചെന്നൈ: തമിഴ് നടന്‍ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി. ചെന്നൈയില്‍ വച്ചു നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ബ്ലൂ സ്റ്റാര്‍ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അശോക് സെല്‍വന്‍ നായകനായി അടുത്തിറങ്ങിയ ചിത്രം `പോര്‍ തൊഴില്‍' സൂപ്പര്‍ ഹിറ്റായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലും അശോക് സെല്‍വന്‍ തിളങ്ങിയിരുന്നു.
നിര്‍മ്മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്റെ മകളായ കീര്‍ത്തി 2019 ല്‍ തുമ്പാ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
Keywords: Ashok Selvan, Keerthi Pandian, Marriage
COMMENTS