Activist Grow Vasu acquitted from jail
കുന്നമംഗലം: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവുമായി ബന്ധപ്പെട്ട് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസില്‍ കഴിഞ്ഞ ഒന്നര മാസമായി ജയിലില്‍ കഴിയുകയാണ് ഗ്രോ വാസു.
ഇതിനെതിരെ പ്രതിപക്ഷം നിയമസഭയിലും പുറത്തുമായി ശക്തമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ ജയിലിലടക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിപക്ഷം രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഗ്രോ വാസുവിനെ കോടതിയിലെത്തി കാണുകയും ചെയ്തിരുന്നു.
COMMENTS