Activist Gireesh Babu found dead
കൊച്ചി: കേരള രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിച്ച പൊതുതാത്പര്യ ഹര്‍ജികളിലൂടെ ശ്രദ്ധേയനായ പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കളമശേരിയിലെ വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാലാരിവട്ടം അഴിമതി, വീണ വിജയനെതിരായ മാസപ്പടി കേസ് തുടങ്ങിയ കേസുകളിലൂടെ ശ്രദ്ധേയനാണ്. ഈ കേസുകളിലെ വിജലന്‍സ് അന്വേഷണം നിലവിലുണ്ട്.
അതേസമയം മാസപ്പടി കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നതായാണ് സൂചന.
Keywords: Gireesh Babu, Activist, Dead, High court
COMMENTS