സൈബീരിയ: റഷ്യന്‍ വിമാനം 170 യാത്രക്കാരുമായി പാടത്ത് അടിയന്തര ലാന്റിംഗ് നടത്തി. ഹൈഡ്രോളിക് തകരാറിനെത്തുടര്‍ന്നാണ് യുറല്‍ എയര്‍ലൈന്‍സിന്റെ എയ...
സൈബീരിയ: റഷ്യന്‍ വിമാനം 170 യാത്രക്കാരുമായി പാടത്ത് അടിയന്തര ലാന്റിംഗ് നടത്തി. ഹൈഡ്രോളിക് തകരാറിനെത്തുടര്‍ന്നാണ് യുറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 320 സൈബീരിയയിലെ നോവോസിബിര്‍സ്‌ക് മേഖലയിലെ വനത്തിനരികിലെ അതിവിശാലമായ പാടത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.
യുറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 വിമാനം 170 യാത്രക്കാരുമായി സോച്ചിയില്‍ നിന്ന് ഓംസ്‌കിലേക്ക് പുറപ്പെട്ടതായിരുന്നു. യാത്രാമധ്യേ അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം നോവോസിബിര്‍സ്‌കിലേക്ക് തിരിച്ചുവിടാന്‍ ശ്രമം നടന്നു. എന്നാല്‍ വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള ക്രമീകരണങ്ങള്‍ ഉദ്യോഗസ്ഥര്‍ ചെയ്തിരുന്നെങ്കിലും വിമാനം റണ്‍വേയില്‍ എത്താനായില്ല. യാത്രക്കാരാകെ പരിഭ്രാന്തരായിരുന്നു. എന്നാല്‍ പൈലറ്റിന്റെ സമയോചതമായ ഇടപെടല്‍ മൂലം കാമെനേകി ഗ്രാമത്തിലെ ഗോതമ്പ് വയലില്‍ പൈലറ്റ് അടിയന്തര ലാന്‍ഡിംഗ് നടത്തി. നോവോസിബിര്‍സ്‌കില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. 170 പേരുമായി യാത്ര ചെയ്ത വിമാനത്തില്‍ 23 കുട്ടികളാണ് ഉണ്ടായിരുന്നത്.
Keywords: Russia, Aeroplane, Emergency Landing
COMMENTS