കൊച്ചി : കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് അറസ്റ്റിലായ തൃശൂര്‍ സ്വദേശി നബീല്‍ അഹമ്മദിന്റെ മൊഴി. 'പെറ്റ് ലവേഴ്‌സ്' എന്ന ...
കൊച്ചി: കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് അറസ്റ്റിലായ തൃശൂര്‍ സ്വദേശി നബീല്‍ അഹമ്മദിന്റെ മൊഴി. 'പെറ്റ് ലവേഴ്‌സ്' എന്ന ടെലഗ്രാം ഗ്രൂപ്പിലൂടെ കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാന്‍ ശ്രമം നടന്നതായി പറയപ്പെടുന്നു. കേരളത്തില്‍ ഐ.എസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് നബീലാണെന്ന് എന്‍ഐഎ കണ്ടെത്തി. ആരാധനാലയങ്ങള്‍ കൊള്ളയടിക്കാനും നബീല്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ.
നബീലിനെ ഈ മാസം വരെ ഇയാളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഭീകരാക്രമണം ആസൂത്രണം ചെയ്തതില്‍ നബീലിന് പ്രധാന പങ്കുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലിനായി ഏഴ് ദിവസത്തെ കസ്റ്റഡിയാണ് എന്‍ഐഎ ആവശ്യപ്പെട്ടത്. കേസിലെ രണ്ടാം പ്രതിയാണ് നബീല്‍. കഴിഞ്ഞ ബുധനാഴ്ച ചെന്നൈയില്‍ നിന്നാണ് എന്‍ഐഎ സംഘം നബീലിനെ പിടികൂടിയത്.
കര്‍ണാടകയിലും തമിഴ്നാട്ടിലുമാണ് നബീല്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. വ്യാജരേഖകളുമായി നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് നബീല്‍ പിടിയിലായത്. പിന്നീട് പ്രതിയെ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലിപ്പിക്കാനായിരുന്നു നബീലിന്റെ പദ്ധതി. ഒരു കിസ്ത്യന്‍ മതപണ്ഡിതനെ ആക്രമിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായി പറയുന്നു.
കൂടാതെ തൃശൂര്‍-പാലക്കാട് ജില്ലയിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. ഖത്തറില്‍ നിന്നുള്ള ഐഎസ് ഭീകരരുമായി നബീല്‍ ബന്ധം സ്ഥാപിച്ചിരുന്നതായി കണ്ടെത്തി. ഈ ഗ്രൂപ്പിന്റെ സഹായത്തോടെ കേരളത്തിലും ഒരു ഗ്രൂപ്പ് തുടങ്ങാന്‍ തീരുമാനിച്ചു. ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനായിരുന്നു ഇത്. അതേസമയം കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.
Keywords: Nabeel, NIA, IS, Kerala
COMMENTS