ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പാര്‍ക്കില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി. തിരുവല്ല മേപ്രാല്‍ കൈലാത്ത് ഹൗസ് സ്വദേശി പി.പി...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പാര്‍ക്കില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി. തിരുവല്ല മേപ്രാല്‍ കൈലാത്ത് ഹൗസ് സ്വദേശി പി.പി. സുജാതനാണ് (60) മരിച്ചത്.
എസ്എന്‍ഡിപി ദ്വാരക ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്. ദ്വാരകയിലെ തിരുപ്പതി പബ്ലിക് സ്‌കൂളിന് സമീപമാണ് സുജാതന്‍ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ജയ്പൂരിലേക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയ സുജാതനെ പ്രഭാത സവാരിക്ക് പോയവരാണ് വീടിന് സമീപത്തെ കക്രോള പാര്‍ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്
COMMENTS