ബംഗളൂരു: കര്‍ണാടകത്തില്‍ ഇന്നും ബന്ദ്. കാവേരി നദീജലം തമിഴ്നാടിന് വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ച് കന്നഡ അനുകൂല സംഘടനകളും കര്‍ഷക സംഘടനകളും...
ബംഗളൂരു: കര്‍ണാടകത്തില്‍ ഇന്നും ബന്ദ്. കാവേരി നദീജലം തമിഴ്നാടിന് വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ച് കന്നഡ അനുകൂല സംഘടനകളും കര്‍ഷക സംഘടനകളും സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത് കണക്കിലെടുത്ത്, സ്ഥിതിഗതികള്‍ നേരിടാനും ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാനും കര്‍ണാടക പോലീസ് സംസ്ഥാനത്തുടനീളം അധിക സേനയെ വിന്യസിച്ചിട്ടുണ്ട്.
ബെംഗളൂരുവില്‍ ബന്ദ് അനുവദിക്കില്ലെന്നും നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയെന്നും ബെംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.
കന്നഡ അനുകൂല സംഘടനകളുടെ കൂട്ടായ്മയായ 'കന്നഡ ഒക്കൂട്ട' ആഹ്വാനം ചെയ്ത ബന്ദ് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ 12 മണിക്കൂര്‍ നീണ്ടുനില്‍ക്കും
ബംഗളൂരുവിലെ ടൗണ്‍ ഹാളില്‍ നിന്ന് ഫ്രീഡം പാര്‍ക്കിലേക്കും സംസ്ഥാനത്തിന്റെ മറ്റിടങ്ങളിളും വന്‍ പ്രതിഷേധ പ്രകടനം നടത്താനാണ് പ്രതിഷേധക്കാര്‍ ഒരുങ്ങുന്നത്. തിങ്കളാഴ്ച രാവിലെ, വാട്ടാല്‍ നാഗരാജിന്റെ നേതൃത്വത്തിലുള്ള കന്നഡ അനുകൂല സംഘം 'കാനത്ത ചളുവലി' സംസ്ഥാനവ്യാപകമായി ബന്ദിനുള്ള ആഹ്വാനത്തില്‍ ഉറച്ചുനില്‍ക്കുകയും ദേശീയ പാതകളും വിമാനത്താവളങ്ങളും തടയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. രാജ്ഭവനു മുന്നില്‍ പ്രതിഷേധിക്കുമെന്നും അവര്‍ അറിയിച്ചു
Keywords: Karnataka, Bandh, 144
COMMENTS