ഓണം റിലീസായി എത്തി 50 കോടി ക്ലബിലെത്തി വിജയക്കുതിപ്പ് തുടര്‍ന്ന് ആര്.ഡി.എക്സ്. ഓണം റിലീസ് ചിത്രങ്ങളില്‍ ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും കൂ...
ഓണം റിലീസായി എത്തി 50 കോടി ക്ലബിലെത്തി വിജയക്കുതിപ്പ് തുടര്‍ന്ന് ആര്.ഡി.എക്സ്. ഓണം റിലീസ് ചിത്രങ്ങളില്‍ ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണംവാരുന്ന സിനിമ കൂടായാണ് ആര്.ഡി.എക്സ്.
വെറും ഒമ്പത് ദിവസങ്ങള്‍ക്കുള്ളില്‍ 50 കോടി ക്ലബ്ബില്‍ ഇടം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. വന്‍ പ്രതീക്ഷയും പിആര്‍ വര്‍ക്കുമായി എത്തിയ ദുല്‍ഖര്‍ ചിത്രം കിംഗ് ഓഫ് കൊത്തയ്ക്ക് പോലും ലഭിക്കാത്ത നേട്ടമാണ്
ആന്റണി വര്‍ഗീസ്, ഷെയ്ന് നിഗം, നീരജ് മാധവ് എന്നിവര്‍ അഭിനയിച്ച ചിത്രം നേടിയത്.
ഓണം റിലീസായി തിയറ്ററില്‍ എത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ വന്‍ മൗത്ത് പബ്ലിസിറ്റി ആയിരുന്നു ലഭിച്ചിരുന്നത്. വലിയ പ്രചരണ കോലാഹലമില്ലാതെ തിയറ്ററുകളിലേക്ക് എത്തുകയും തുടര്‍ന്ന് കണ്ടിറങ്ങിയവരുടെ അഭിപ്രായത്തില്‍ നിന്ന് പുതിയ കാഴ്ചക്കാരെ സൃഷ്ടിച്ചുമാണ് ആര്‍ഡിഎക്സ് ഹിറ്റായത്.
Keywords: RDX Movie, 50 Crore Club
COMMENTS