വാഗമണ്: ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം ഇന്ന് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര മേഖലയായ വാഗമണ്...
വാഗമണ്‍: ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം ഇന്ന് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര മേഖലയായ വാഗമണ്ണിനു സമീപം കോലാഹലമേട്ടിലാണ് ഈ പാലം ഉള്ളത്. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലുള്ള ചില്ലുപാലത്തിന്റെ നീളം 40 മീറ്ററാണ്.
ഡി.റ്റി.പി.സി നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് നിര്‍മിച്ചിരിക്കുന്നത്.
ഒരേ സമയം 15 പേര്‍ക്ക് കയറാവുന്ന പാലത്തില്‍ അഞ്ചുമുതല്‍ പരമാവധി 10 മിനിറ്റുവരെ നില്‍ക്കാനേ വിനോദ സഞ്ചാരികള്‍ക്ക് അനുവാദമുള്ളൂ. പ്രായഭേദമെന്യേ 500 രൂപയാണ് ഫീസ്.
Keywords: Glass bridge, Wagamon
COMMENTS