തിരുവനന്തപുരം: കേരളത്തിനുള്ള രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് കേന്ദ്രം കൈമാറി. പാലക്കാട് ഡിവിഷനില്‍നിന്നുള്ള എന്‍ജിനീയര്‍മാര്‍ക്കാണ് ട്രെയി...
തിരുവനന്തപുരം: കേരളത്തിനുള്ള രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് കേന്ദ്രം കൈമാറി. പാലക്കാട് ഡിവിഷനില്‍നിന്നുള്ള എന്‍ജിനീയര്‍മാര്‍ക്കാണ് ട്രെയിന്‍ കൈമാറിയത്. ട്രെയിന്‍ ഇന്ന് മംഗളൂരുവിലെത്തും.
ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ റേക്കാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. എട്ട് കോച്ച് അടങ്ങിയ ട്രെയിനാണ് അനുവദിച്ചിരിക്കുന്നതെന്നാണ് വിവരം.
രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിനായി രണ്ട് റൂട്ടുകളാണ് പരിഗണനയിലുള്ളത്. മംഗലാപുരം - തിരുവനന്തപുരം, മംഗലാപുരം - എറണാകുളം റൂട്ടുമാണ് നിലവില്‍ പരിഗണനയില്‍. ഇവയില്‍ മംഗലാപുരം - തിരുവനന്തപുരം പ്രാവര്‍ത്തികമാക്കണമെങ്കില്‍ രണ്ട് റേക്കുകള്‍ ആവശ്യമായി വരുമെന്നാണ് വിലയിരുത്തല്‍. കേരളത്തിന് ലഭിച്ച ആദ്യ വന്ദേഭാരതിന് വലിയ സ്വീകരണമാണ് യാത്രക്കാരില്‍ നിന്നും ലഭിക്കുന്നത്. പിന്നാലെയാണ് മറ്റൊന്നുകൂടി അനുവദിച്ചത്.
Keywords: Vandebharat Express, Kerala
COMMENTS