വെ ള്ളിത്തിരയില്‍ പ്രളയ ജീവിതം പകര്‍ന്നാടിയ സൂപ്പര്‍ഹിറ്റ് മലയാള സിനിമ '2018', 2024 ലെ ഓസ്‌കാര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ...
വെള്ളിത്തിരയില്‍ പ്രളയ ജീവിതം പകര്‍ന്നാടിയ സൂപ്പര്‍ഹിറ്റ് മലയാള സിനിമ '2018', 2024 ലെ ഓസ്‌കാര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം 2018 ലെ കേരളത്തിലെ പ്രളയത്തെ കേന്ദ്രീകരിച്ചുള്ള ചിത്രമാണ്.
ഇക്കഴിഞ്ഞ മേയ് മാസത്തില്‍ റിലീസ് ചെയ്യുകയും ലോകമെമ്പാടുമുള്ള പ്രശംസ നേടുകയും ചെയ്ത ചിത്രമായിരുന്നു '2018'.
കന്നഡ ചലച്ചിത്ര സംവിധായകന്‍ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് ചിത്രത്തെ തിരഞ്ഞെടുത്തത്. ലിസ്റ്റില്‍ ഇടം നേടിയാല്‍ മാത്രമേ ചിത്രത്തിന് അവാര്‍ഡിന് അര്‍ഹതയുള്ളൂ.
2018ലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രത്തില്‍ സൈന്യത്തില്‍ നിന്ന് പുറത്തുപോകുകയും പ്രളയകാലത്ത് സ്വയം വീണ്ടെടുക്കുകയും ചെയ്യുന്ന യുവാവിനെയാണ് ടൊവിനോ തോമസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആസിഫ് അലി, ലാല്‍, നരേന്‍, കുഞ്ചാക്കോ ബോബന്‍, അപര്‍ണ ബാലമുരളി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സി.കെ. കാവ്യ ഫിലിം കമ്പനിയുടെയും പികെ പ്രൈം പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ പത്മകുമാറും ആന്റോ ജോസഫും, വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
മോഹന്‍ലാല്‍ ചിത്രമായ 'ഗുരു'വാണ് ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജെല്ലിക്കെട്ട്' ആണ് ഇതിനു മുമ്പ് ഓസ്‌കര്‍ എന്‍ട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം.
Keywords: 2018, Oscar, India, Movie
COMMENTS