ഭോപ്പാല്‍: തീര്‍ത്ഥാടന നഗരിയായ ഓംകാരേശ്വരില്‍ നിര്‍മ്മിച്ച ജഗത്ഗുരു ആദിശങ്കരാചാര്യയുടെ 108 അടി ഉയരമുള്ള 'ഏകത്വ പ്രതിമ'യുടെ അനാച്ഛാദന...
ഭോപ്പാല്‍: തീര്‍ത്ഥാടന നഗരിയായ ഓംകാരേശ്വരില്‍ നിര്‍മ്മിച്ച ജഗത്ഗുരു ആദിശങ്കരാചാര്യയുടെ 108 അടി ഉയരമുള്ള 'ഏകത്വ പ്രതിമ'യുടെ അനാച്ഛാദനം ഇന്ന്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് അനാച്ഛാദനം ചെയ്യുക. ശങ്കരാചാര്യരുടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണിത്, സെപ്റ്റംബര്‍ 18 ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് അനാച്ഛാദനം ചെയ്യാനിരുന്നതാണെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
നര്‍മ്മദയുടെ തീരത്തുള്ള രാജ്യത്തെ നാലാമത്തെ ജ്യോതിര്‍ലിംഗമായ ഓംകാരേശ്വര്‍, ശങ്കരാചാര്യരുടെ ദീക്ഷയുടെ സ്ഥലമാണ്, അവിടെ അദ്ദേഹം തന്റെ ഗുരു ഗോവിന്ദ് ഭഗവത്പാദിനെ കാണുകയും 4 വര്‍ഷം ഇവിടെ വിദ്യാഭ്യാസം നേടുകയും ചെയ്തു. 12-ാം വയസില്‍, ഐക്യ ഇന്ത്യയില്‍ വേദാന്തം പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം ഓംകാരേശ്വരില്‍ നിന്ന് പുറപ്പെട്ടു. അതിനാലാണ്, ഓംകാരേശ്വരിലെ മാന്ധാത പര്‍വതത്തില്‍ 12 വയസുള്ള ആചാര്യ ശങ്കറിന്റെ പ്രതിമ സ്ഥാപിക്കുന്നത്.
36 ഏക്കര്‍ ഭൂമിയില്‍ അദ്വൈത ലോക് എന്ന പേരില്‍ മ്യൂസിയവും വേദാന്ത ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചിട്ടുണ്ട്. 2000 കോടിയുടേതാണു പദ്ധതി. ഏകദേശം 28 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന 'ഏകാത്മധാം' എന്ന ശങ്കരാചാര്യരുടെ പ്രതിമ നിര്‍മിക്കാന്‍ ഏകദേശം 2,141 കോടി രൂപയാണ് ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍.
Keywords: Adi Shankaracharya, Statue, Unveiling today
COMMENTS