തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥന്റെ കാല്‍ തല്ലിയൊടിക്കുകയും സ്ത്രീകളെ ഉള്‍പ്പെടെ മര്‍ദ്ദിക്കുകയും ചെയ്ത് തിരുവനന്തപുരത്ത് ...
തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥന്റെ കാല്‍ തല്ലിയൊടിക്കുകയും സ്ത്രീകളെ ഉള്‍പ്പെടെ മര്‍ദ്ദിക്കുകയും ചെയ്ത് തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം. വെണ്ണിയൂര്‍ സ്വദേശി ഷിജിന്റെ വീട്ടില്‍ കയറിയാണ് ആക്രമണം നടത്തിയത്.
നാലംഗ സംഘം ഷിജിനെയും ഭാര്യയെയും മര്‍ദ്ദിച്ചു. കമ്പി വടി കൊണ്ട് ഷിജിന്റെ കാല്‍ അടിച്ചൊടിച്ചു. ആക്രമണത്തിനിടെ വീട്ടിലുണ്ടായിരുന്ന നാലു പവന്റെ സ്വര്‍ണവും കവര്‍ന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Trivandrum, Goons, Attack, Police
COMMENTS