Wrestling federation of India issue
ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അംഗത്വം സസ്‌പെന്‍ഡ് ചെയ്ത് ലോക ഗുസ്തി ഫെഡറേഷന്‍. ദേശീയ ഗുസ്തി ഫെഡറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് യഥാസമയം നടത്താത്തതിനെ തുടര്‍ന്നാണ് നടപടി.
15 സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് യഥാസമയം നടത്തണമെന്ന് ലോക ഗുസ്തി ഫെഡറേഷന്‍ കഴിഞ്ഞ മേയ് മാസത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടും ബ്രിജ്ഭൂഷണെതിരായ ഗുസ്തി താരങ്ങളുടെ സമരം നീണ്ടുപോയതിനാല്‍ തെരഞ്ഞെടുപ്പും നീണ്ടുപോകുകയായിരുന്നു.
ഈ വര്‍ഷം ജൂണില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകേണ്ടതായിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ പതാകയേന്തിക്കൊണ്ട് മത്സരത്തില്‍ പങ്കടുക്കാനാവില്ല. സ്വതന്ത്ര അത്‌ലെറ്റുകളായി മാത്രമേ അവര്‍ക്ക് മത്സരിക്കാനാകുകയുള്ളൂ.
COMMENTS