തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്വന്തം കുടുംബത്തിനെതിരേ ആരോപണം വന്നിട്ടും പ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്വന്തം കുടുംബത്തിനെതിരേ ആരോപണം വന്നിട്ടും പോലും മുഖ്യമന്ത്രിക്ക് മറുപടിയില്ല. ചോദ്യങ്ങളില്‍നിന്ന് ഓടിയോളിക്കുന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായിയെന്നും സതീശന്‍ വിമര്‍ശിച്ചു.
ചോദ്യങ്ങള്‍ ഇവയൊക്കെയാണ്
1.മാസപ്പടി വിവാദത്തില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്?
2.റോഡിലെ കാമറ പദ്ധതിയില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്?
3.കെ.ഫോണ്‍ അഴിമതിയില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്?
4. കൊവിഡ് കാലത്തെ പിപിഇ കിറ്റ് അഴിമതിയില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്?
5.ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വം ഇല്ലേ?
6.പാര്‍ട്ടിയാണോ കോടതി? പാര്‍ട്ടിക്കാരുള്‍പ്പെട്ട കേസുകള്‍ പോലീസ് അന്വേഷിക്കാത്തത് എന്തുകൊണ്ട്?
7.ഓണക്കാലത്ത് ജനജീവിതം ദുസഹമാക്കിയതില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലേ? എന്നീ ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ചോദിച്ചത്. മറുപടി പറഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി ഇക്കാര്യങ്ങളിലെല്ലാം ഉത്തരവാദിയാണ് എന്നതാണ് അതിനര്‍ഥമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Pinarayi Vijayan, V.D Satheesan, 7 Questions


COMMENTS