തൃശൂർ: തൃശൂരിൽ ഓണാഘോഷത്തിനിടെ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. പൂത്തോൾ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രിബുവിന്റെ മകൻ കരുണാമയൻ എന്ന ...
തൃശൂർ: തൃശൂരിൽ ഓണാഘോഷത്തിനിടെ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു.
പൂത്തോൾ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രിബുവിന്റെ മകൻ കരുണാമയൻ എന്ന വിഷ്ണു(25) വിനെ ചിയ്യാരത്ത് റെയിൽവേ ട്രാക്കിന് സമീപം കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
വൈകിട്ട് നാലരയോടെയാണ് രക്തം വാർന്ന നിലയിൽ വിഷ്ണുവിനെ റെയിൽവേ ട്രാക്കിനടുത്ത ഇടവഴിയിൽ കണ്ടെത്തിയത്. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കത്തിയുടെ ഉറ അടുത്തുനിന്ന് കണ്ടെത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വിഷ്ണു നിരവധി ക്രിമിനൽ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കാപ്പ ചുമത്തി നാടുകടത്തിയ വിഷ്ണു ശിക്ഷാ കാലാവധി കഴിഞ്ഞു തിരിച്ചെത്തിയതാണ്.
ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മറ്റൊരു സംഭവത്തിൽ കുമ്മാട്ടി മഹോത്സവത്തിനിടെമൂർക്കനിക്കരയിൽ മുളയം സ്വദേശി അഖിൽ (28) കുത്തേറ്റ് മരിച്ചു. കുത്തേറ്റ ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
COMMENTS